Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaikom Muhammad Basheer

Middle East and Gulf

"വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത സു​ല്‍​ത്താ​ന്‍'

ദോ​ഹ: അ​റ​നി​റ​ഞ്ഞ ഭാ​വ​ന​യു​ടേ​യും തീ​വ്ര​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല​യാ​ള ഭാ​ഷ​യി​ലും സാ​ഹി​ത്യ​ത്തി​ലും നൂ​ത​ന​ങ്ങ​ളാ​യ വാ​ക്കു​ക​ളും പ്ര​യോ​ഗ​ങ്ങ​ളും സ​മ്മാ​നി​ച്ച വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ പ​ക​രം വയ്ക്കാ​നി​ല്ലാ​ത്ത സു​ല്‍​ത്താ​നാ​ണെ​ന്ന് ഖ​ത്ത​റി​ല്‍ മീ​ഡി​യ പ്ലസ് സം​ഘ​ടി​പ്പി​ച്ച ബ​ഷീ​ര്‍ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​നു​ഷ്യ ജീ​വി​ത​ത്തി​ന്‍റെ പ​ച്ച​യാ​യ ആ​വി​ഷ്‌​ക്കാ​ര​ത്തി​ലൂ​ടെ ബ​ഷീ​ര്‍ ഇ​ന്നും ന​മു​ക്ക് ചു​റ്റും ജീ​വി​ക്കു​ക​യാ​ണെ​ന്നും ബ​ഷീ​റി​ന്‍റെ ഓ​ര്‍​മ​ക​ള്‍​ക്ക് മ​ര​ണ​മി​ല്ലെ​ന്നും ച​ട​ങ്ങ് വി​ല​യി​രു​ത്തി. സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ഓ​രോ ബ​ഷീ​റി​യ​ന്‍ ക​ഥാ​പാ​ത്ര​ങ്ങ​ളും ഇ​ന്നും ന​മു​ക്ക് ചു​റ്റും സ​ജീ​വ​മാ​യി കാ​ണു​ന്നു​വെ​ന്ന​ത് ത​ന്നെ​യാ​ണ് ബ​ഷീ​റി​യ​ന്‍ സാ​ഹി​ത്യ​ത്തി​ന്‍റെ സ​മ​കാ​ലി​ക പ്ര​സ​ക്തി

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ എ​ക്കാ​ല​ത്തേ​യും ഏ​റ്റ​വും സ​ര​സ​നും ജ​ന​കീ​യ​നും പ്രി​യ​ങ്ക​ര​നു​മാ​യ എ​ഴു​ത്തു​കാ​ര​നാ​ണ് ബ​ഷീ​റെ​ന്നും ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ച​ട്ട​ക്കൂ​ടു​ക​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ ധൈ​ര്യം കാ​ണി​ച്ച ബ​ഷീ​റി​ന്‍റെ ഒ​ന്നും ഒ​ന്നും കൂ​ട്ടി​യാ​ല്‍ ഇ​മ്മി​ണി ബ​ല്യ ഒ​ന്ന് എ​ന്ന ആ​ശ​യം ചി​ന്ത​യു​ടേ​യും ഭാ​വ​ന​യു​ടേ​യും നൂ​ത​നാ​വി​ഷ്‌​കാ​ര​മാ​ണെ​ന്നും ച​ര്‍​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്ത ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഓ​ഥേ​ര്‍​സ് ഫോ​റം പ്ര​സി​ഡന്‍റ് ഡോ.​ കെ.​സി.​സാ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജീ​വി​ത​ത്തി​ല്‍ ക​ണ്ടും അ​നു​ഭ​വി​ച്ച​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ല്‍ ആ​വി​ഷ്‌​ക്ക​രി​ച്ചാ​ണ് ബ​ഷീ​ര്‍ ജ​ന​മ​ന​സു​ക​ളി​ല്‍ സ്ഥാ​നം നേ​ടി​യ​ത്. കൊ​ട്ടാ​ര​ങ്ങ​ളി​ല്‍ വാ​ണി​രു​ന്ന മ​ല​യാ​ള സാ​ഹി​ത്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്കും തെ​രു​വു​ക​ളി​ലേ​ക്കും ഇ​റ​ക്കി​ക്കൊ​ണ്ടു​വ​ന്ന സാ​ഹി​ത്യ​കാ​ര​നാ​ണ് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റെ​ന്ന് ഫ്ര​ണ്ട​സ് ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബു​റ​ഹ് മാ​ന്‍ കി​ഴി​ശേ​രി പ​റ​ഞ്ഞു.

സ​ന്തോ​ഷ​ത്തി​ന്‍റേ​യും സം​തൃ​പ്തി​യു​ടേ​യും പു​തി​യ ര​സ​ത​ന്ത്ര​മാ​ണ് ബ​ഷീ​റി​യ​ന്‍ കൃ​തി​ക​ളെ സ​വി​ശേ​ഷ​മാ​ക്കു​ന്ന​ത്. മ​നു​ഷ്യ​രോ​ടും പ്ര​കൃ​തി​യോ​ടു​മു​ള്ള നി​രു​പാ​ധി​ക സ്‌​നേ​ഹ​ത്തിന്‍റെ ഉ​ജ്വ​ല മാ​തൃ​ക​ക​ളും ബ​ഷീ​റി​യ​ന്‍ ര​ച​ന​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ക​ലാ പ്രേ​മി മാ​ഹീ​ന്‍, ജ​യ​ശ്രീ സു​രേ​ഷ്, മ​ജീ​ദ് നാ​ദാ​പു​രം, ഷ​ഫീ​ര്‍ വാ​ടാ​ന​പ്പ​ള്ളി, ഗോ​പ കു​മാ​ര്‍ തി​രു​വ​ല്ല, റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ഷാ​നു മേ​ലാ​റ്റൂ​ര്‍, ന​സീ​ഹ മ​ജീ​ദ്, റ​ഊ​ഫ് മ​ല​യി​ല്‍, സു​ജി​ത് ചേ​രൂ​ര്‍ സം​സാ​രി​ച്ചു.

ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Latest News

Corehub Up